---
title: "സ്വകാര്യ ക്ഷേത്രം ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തണം; സിഐടിയു ജില്ലാ സമ്മേളനം"
english_title: "Private Temple Employees Job Security CITU District Conference Nadapuram Malabar Devaswom"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380373/ private-temple-employees-job-security-citu-conference-nadapuram"
published_at: "2026-08-29T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92ede2bc375_private-temple-employees-job-security-citu-conference-nadapuram.jpg"
keywords: ["Nadapuram News", "CITU News", "Malabar Devaswom Employees Union", "Private Temple Employees"]
---

# സ്വകാര്യ ക്ഷേത്രം ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തണം; സിഐടിയു ജില്ലാ സമ്മേളനം

> **Lead Summary:** നാദാപുരം: സ്വകാര്യ ക്ഷേത്രം ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തണം എന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിൽ നിരവധി പേർ സ്വകാര്യ ക്ഷേത്രങ്ങളിൽ ജോലി ചെയ്തു വരുന്നുണ്ട് എന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അവസ്ഥ വളരെ ദയനീയമാണ് എന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

## Article Content

നാദാപുരം: സ്വകാര്യ ക്ഷേത്രം ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തണം എന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിൽ നിരവധി പേർ സ്വകാര്യ ക്ഷേത്രങ്ങളിൽ ജോലി ചെയ്തു വരുന്നുണ്ട് എന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അവസ്ഥ വളരെ ദയനീയമാണ് എന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

ഇവർക്ക് ജോലി സ്ഥിരത, ശമ്പള വർദ്ധനവ്, പെൻഷൻ മറ്റ് സേവന വേതന വ്യവസ്ഥകൾ ഒന്നും തന്നെയില്ല എന്നും ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു. കെ.പി പത്മനാഭൻ മൂസ്സദ് നഗറിൽ (നാദാപുരം മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി ഹാളിൽ) സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി.കെ മുകുന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ശശികുമാർ പേരാമ്പ്ര അധ്യക്ഷനായി എന്നും കെ. ഹരിദാസൻ പതാക ഉയർത്തി. ബബിത ബാലുശ്ശേരി രക്തസാക്ഷി പ്രമേയവും സുജേഷ് പേരാമ്പ്ര അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി എം. പ്രദീപൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി അനിൽ കുമാർ സംഘടനാ റിപ്പോർട്ടും ട്രഷറർ ഗോപേഷ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  സംസ്ഥാന ട്രഷറർ പി. ശ്രീകുമാർ, സെക്രട്ടറിമാരായ സി.വി ദാമോദരൻ, എ. ബബിത, സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ നമ്പൂതിരി, സിഐടിയു നാദാപുരം ഏരിയ സെക്രട്ടറി ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു. സി.എച്ച് ബാലകൃഷ്ണൻ സ്വാഗതവും സി.ടി വിജിത്ത് നന്ദിയും പറഞ്ഞു. 

**

ഭാരവാഹികൾ:** ശശികുമാർ പേരാമ്പ്ര (പ്രസിഡന്റ്), കെ. ഹരിദാസൻ, എ.കെ സുജേഷ്, സി.ടി വിജിത്ത്, കെ. ബബിത, എം. പ്രദീപൻ (ജനറൽ സെക്രട്ടറി), എം. കൃഷ്ണദാസ്, അജിൻ രാജ്, സന്ദീപ് കോഴിക്കോട്, മീജ ദേവൻ (ജോ. സെക്രട്ടറിമാർ), ഗോപേഷ് കുമാർ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

**English Summary:**

The Malabar Devaswom Employees Union CITU district conference demanded that job security of private temple employees be ensured. The conference noted that many work in private temples in the district in miserable conditions without job security, salary hike, pension or other service benefits and urged authorities to take necessary steps. The conference was held at K.P. Padmanabhan Moossad Nagar at Nadapuram Moyinkutty Vaidyar Memorial Mappila Kala Academy Hall and was inaugurated by CITU district general secretary P.K. Mukundan.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380373/ private-temple-employees-job-security-citu-conference-nadapuram)